"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2017)
No edit summary
വരി 45: വരി 45:
<font color=green size=3>
<font color=green size=3>
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി,പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും  1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു.
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി,പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും  1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു.
തലശ്ശേരി  താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച  പങ്ക് ഒരു  ചരിത്രഭൂമിയുടെ  ആകെ വിദ്യാഭ്യാസ  നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി.  കതിരൂ൪ ഹൈസ്കൂളിലേക്ക്  വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ (2009ൽ) 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.
തലശ്ശേരി  താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച  പങ്ക് ഒരു  ചരിത്രഭൂമിയുടെ  ആകെ വിദ്യാഭ്യാസ  നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി.  കതിരൂ൪ ഹൈസ്കൂളിലേക്ക്  വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ (2009ൽ) 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .
<font color=blue size=4><gallery>image:charitram2.jpg</gallery>
<font color=blue size=4><gallery>image:charitram2.jpg</gallery>



15:22, 3 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.കതിരൂര്
വിലാസം
കതിരൂർ

കതിരൂര്.പി.ഓ
തലശ്ശേരി, കണ്ണൂര്
,
670642
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04902306180
ഇമെയിൽ14015ghskadirur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14015 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSmt SUPRABHA P.K(HSS),Smt PARVATHI MEERA(VHSS)
പ്രധാന അദ്ധ്യാപകൻSmt JYOTHI KELOTH
അവസാനം തിരുത്തിയത്
03-04-2018Sheejavr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂൾ. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം. മലബാറിലെ കായിക മികവിൽ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി,പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളിൽ നിന്നും കതിരൂരിൽ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികൾ ധാരാളം. 1922 മുതൽ 1945 വരെ ഇത് തുട൪ന്നു. 1945 ൽ കുടാളിയിലും 1946 ൽ കൂത്തുപറമ്പിലും 1950 ൽ പാതിരിയാടും 953ൽ പാനൂരിലും 1955 ൽ പേരാവൂരിലും 1956 ൽ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകൾ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂൾ മാത്രമായിരുന്നു. തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂൾ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരിൽ ബോ൪ഡ് ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മ വേദിയൊരുക്കി. കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികൾ വന്നുചേ൪ന്ന പ്രദേശങ്ങളിൽ ഇപ്പോൾ (2009ൽ) 66 ഹൈസ്കൂളുകൾ പ്രവ൪ത്തി ക്കുന്നുണ്ട്. ഈ വിദ്യാലയം വിദ്യാ൪ത്ഥികളുടെ നിറവിലും അദ്ധ്യാപകരുടെ മികവിലും ഇപ്പോഴും പ്രശസ്തമായ നിലയിൽ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നൽ നല്കുന്നു. സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികൾ കേരളത്തിന്റെ നാനാ മണ്ഡലങ്ങളിലും നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും വിദേശത്തും പ്രഗത്ഭരായ മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊൽ 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. ആകേ 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics, Chemistry, Biology ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2017 - 18
ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
2016 - 17

ജൂൺ 1:പ്രവേശനോത്സവം- വിജയോത്സവം
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു. SSLC, +2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അഭിനന്ദനം.
ജൂൺ 5:പരിസ്ഥിതി ദിനം

ഭൂമിയിൽ മനുഷ്യന്റെ സുസ്ഥിരനിലനില്പ് ആഗ്രഹിക്കാനും ഓർമ്മിക്കാനും ഒരു ദിനം. ക്ലബ്ബുകളുടെ ഏകോപനത്തിലൂടെ വിവിധ പരിപാടികൾ നടത്തി. പരിസ്ഥിതിദിന ക്വിസ്,റാലി, വൃക്ഷത്തൈ നടൽ (കതിരൂർ പോലീസ് സ്റ്റേഷൻ, സ്ക്കൂൾ പരിസരം). Dry day ആചരിച്ചു.
ജൂൺ 19:വായനാദിനം
നാടകീകരണം, ലൈബ്രറി വിതരണം, വായനാമൂല, ക്ലബ്ബുകളുടെ ഉദ്ഘാടനം.
ജൂൺ 26:ലോകമയക്കുമരുന്നുവിരുദ്ധ ദിനം
ബോധവൽക്കരണ ക്ലാസ്, പോസ്റ്റർരചന, ഗൈഡ്സിന്റെ നേതൃത്വത്തിൽ "മദ്യപാന ശീലമില്ലാത്ത അച്ഛനും സഹോദരന്മാരും വീടിന്റെ ഐശ്വര്യം" എന്ന പോസ്റ്റർ പദിച്ചു.
ജൂൺ 26:തിരക്കഥാ ശിൽപശാല
ഭാഷാക്ലബുകളുടെ നേതൃത്വത്തിൽ 9,10 ക്ലാസിലെ കുട്ടികൾക്കായി ഏകദിന തിരക്കഥ ശിൽപശാല- സംവിധായകൻ- ജിത്തു കോളയാട്
ജൂലൈ 4:നോമ്പുതുറ
തൊക്കിലങ്ങാടി ബയോജന കേന്ദ്രം സന്ദർശിച്ച് അന്തേവാസികൾക്കൊപ്പം നോമ്പുതുറ.കുട്ടികൾ വീടുകളിൽ നിന്നുണ്ടാക്കിയ ഭക്ഷണം മറ്റ് അവശ്യവസ്തുക്കളുമായായിരുന്നു സന്ദർശനം.
ജൂലൈ 5: ബഷീർ ദിനം.
വിദ്യാരംഗം , ബഷീർ അനുസ്മരണം, കൃതികൾ പരിചയപ്പെടൽ
ജൂലൈ 8:മഴയാത്ര
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാഞ്ഞിരക്കൊല്ലിയിലേക്ക് മഴയാത്ര.
ജൂലൈ 11: ലോക ജനസംഖ്യാ ദിനം
ക്വിസ്, ഉപന്യാസരചന
ജൂലൈ 21:ചാന്ദ്രദിനം
സിഡി പ്രദർശനം, ക്വിസ്
ഓഗസ്ത് 8:
Hardware Clinic ഉദ്ഘാടനം, ഭിന്നശേഷ്ക്കാരായ വിദ്യാർത്ഥികൾക്ക് ധനസഹായം.
ഓഗസ്ത് 11:
ഒളിംപിക്സ് ഉദ്ഘാടന ദിനം കുട്ടികളെ പങ്കെടുപ്പിച്ച് റാലി
ഓഗസ്ത് 12:മീഡിയക്ലബ്ബ് ഉദ്ഘാടനം
സിനിമാ പ്രദർശനം, മാധ്യമം - വെളിച്ചം പദ്ധതി
ഓഗസ്ത് 15 :സ്വാതന്ത്ര്യദിനാഘോഷം
വിവിധ കലാപരിപാടി , അനുസ്മരണ പ്രഭാഷണം , ശുചീകരണം, ക്വിസ് ,ആയുർവ്വേദാശുപത്രി പരിസരത്ത് വൃക്ഷത്തൈ നടീൽ മധുര വിതരണം
ഓഗസ്ത് 20: മണ്ണിനെ അറിയുക
നബാർഡ്- കണ്ണൂർ ആകാശവാണി മണ്ണിനെ അറിയുക,കാർഷികത്തോട്ടം ഉദ്ഘാടനം -മന്ത്രി ശൈലജ ടീച്ചർ
ഓഗസ്ത് 23:നാഷണൽ സയൻസ് സെമിനാര്
2016-17വർഷം നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാതലത്തിൽ അശ്വിനി (9G)ഒന്നാം സ്ഥാനം നേടി.എറണാകുളത്തു വച്ച് നടന്ന സംസ്ഥാനതല സയൻസ് സെമിനാറിൽ അശ്വിനി A ഗ്രേഡ് നേടി
സെപ്തംബർ 5:അധ്യാപക ദിനാഘോഷം

ഗുരുപൂജ, കുട്ടി അധ്യാപകർ, പൂർവ്വാധ്യാപകരെ ആദരിക്കൽ
സെപ്തംബർ 9:ഓണാഘോഷം
പൂക്കളമത്സരം,ഓണസദ്യ (കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കികൊണ്ടുവന്ന വിവിധ വിഭവങ്ങൾ), ഓണക്കളികൾ
സെപ്തംബർ 23:സ്ക്കൂൾ വികസന സമിതി രൂപീകരണം
സ്ഥലം എം.എൽ.എ, ജില്ലാപഞ്ചായത്ത് അംഗം, പൂർവ്വ വിദ്യാർത്ഥികൾ എന്നിവര് പങ്കെടുത്തു
ഒക്ടോബർ 7:ജനറൽ പി.ടി.എ യോഗം
പ്രവർത്തന റിപ്പോർട്ട്, കണക്ക് അവതരണം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ
ഒക്ടോബർ 15:സ്കൂൾതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേള വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി നടത്തി
ഒക്ടോബർ 18: സ്ക്കൂൾതല കായികമേള
ഒക്ടോബർ 18,19. തിയ്യതികളിലായി നടന്നു.
ഒക്ടോബർ 20:സബ്ജില്ലാതല ശാസ്ത്രമേള
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു.
ഒക്ടോബർ 26:ജില്ലാതല ശാസ്ത്രമേള
പയ്യന്നൂരില് വച്ച് നടന്ന ജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം നേടി.
നവംമ്പ൪ 5:ജില്ലാതല കായികമേള
ജില്ലാതല കായികമേളയില് മത്സരിച്ച ദേവിക പ്രദീപ് 1500 മീറ്ററി൯ സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി
നവംബർ 30,ഡിസംമ്പര് 1,2: സബ് ജില്ലാ കലോത്സവം
തലശ്ശേരി നോ൪ത്ത് സബ് ജില്ലാ കലോത്സവം നവംമ്പ൪ 30,ഡിസംബ൪ 1,2 തിയ്യതികളിലായി നടന്നു. 78 വദ്യാലയങ്ങളിലെ ഏകദേശം 3500റോളം വിദ്യാത്ഥികള് കലോത്സവത്തില് പങ്കെടുത്തു. ഹൈസ്കൂള്,ഹയ൪ സെക്ക൯്ററി വിഭാഗത്തില് രണ്ടാ സ്ഥാനം നേടി. ഹൈസ്കൂള് അറബിക്ക് വിഭാഗ ത്തില് ഒന്നാം സ്ഥാനം നേടി.


ഡിസംമ്പര് 14-17:
തലശ്ശേരിയില് വച്ച് നടന്ന ജില്ലാ കലോത്സവത്തില് ഹയ൪ സെക്ക൯്ററി വിഭാഗം മലയാളം പ്രസംഗത്തിലും ഹൈസ്കൂള് അറബിക്ക് വിഭാഗത്തില് മോണോആക്ടിലും സംഘഗാനത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിൽ പങ്കെടൂക്കാ൯ അ൪ഹത നേടി. യു.പി വിഭാഗത്തിലും ഹൈസ്ക്കൂൾ വിഭാഗത്തിലും അറബിക് കലോത്സവ കിരീടം തുടർച്ചയായി വരഷവും നിലനിർത്തി
ഡിസംമ്പര് 23:വികസന സമിതി രൂപികരണം
വികസന സമിതി രൂപികരണവുമായി ബന്ധപ്പെട്ട ആലോചനായോഗം നടന്നു
നക്ഷത്രകൂടാരം ഏ പ്രിൽ 3-21 അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്,ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു.


2012 - 13
പ്രവേശനോത്സവം-
നവാഗതർക്ക് മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു.


2011 - 12
2011-12വർഷം നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാതലത്തിൽ അഭയ്.ടി പ്രഥമസ്ഥാനം നേടി

  • NSS
  • എൻ.സി.സി.(ആൺ,പെൺ))
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിശേഷ വാർത്തകൾ

ഒാണാഘോഷം

ഒാണാഘോഷം 2017-18

ജി വി എച്ച് എസ് എസ് കതിരൂർ സ്കൂളിലെ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടി 31-8-17 വ്യാഴാഴ്ച്ച വിവിധ പരിപാടികളോടുകൂടി നടന്നു.പ്രധാനദ്യാപിക ശ്രീമതി. ജ്യോതികേളോത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ.വേണു അദ്ധ്യക്ഷം വഹിച്ചു.സ്ക്കൂൾ അദ്ധ്യാപകർ ആയ ശ്രീ.അനിൽ, ശ്രീ.സുഷാന്ത്,ശ്രീ.ഗംഗാധരൻ, ശ്രീമതി.ശ്രീമജ എന്നിവർ സംസാരിച്ചു. ലെമൺ ഇൻദി സ്പൂൺ , കമ്പവലി,ഉറിയടി,കുപ്പിയിൽ വെളളം നിറയ്ക്കൽ,ചാക്ക് റെയ്സ് എന്നി പരിപാടികളോട് കൂടി ഒാണാഘോഷം വിപുലമാക്കി.
(GVHSS KADIRUR)വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ "ഹരിത വിദ്യാലയം reality show യിലേക്ക് " ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ നേടി


പി.ടി എ ക്ക സംസ്ഥാന ബഹുമതി
2014-15 വർഷത്തെ സംസ്ഥാന ബഹുമതിയുടെ 3ാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി

സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്. അനുരാഗ് നേഷണല് സ്പോട്സ് മീറ്റില് പങ്കെടുത്തു
വിഷ്ണു സംസ്ഥാനതലത്തില് മൂന്നാം സ്ഥാനം നേടി

പ്രധാന പ്രൊജക്ടുകള്

കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
രോഗങ്ങളും ദുരിതങ്ങളും കാർന്നുതിന്നുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഒരു താങ്ങായി മാറാൻ HOPE എന്ന സംഘടനയുടെ ശിൽപി, മുൻ പ്രധാന അദ്ധ്യാപകനും പച്ചയായ മനുഷ്യത്വത്തിന്റെ പൊൻവെളിച്ചവുമായ സഹദേവൻ മിന്നിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു.
കായിക കുതിപ്പിന് കതിരൂരിന്റെ കൈയ്യൊപ്പ് -ടാലന്റ് ഹണ്ട്
കായിക ‍ശേഷിയിൽ കേരളത്തിലെ കുട്ടികൾ പിറകോട്ട്പോകുന്നു എന്ന കണ്ടെത്തൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് നൽകിയത് മറ്റൊരു ഊർജ്ജമാണ് . കുട്ടികളുടെ കായികശേഷി വികസിപ്പിക്കണം അതിനായി ടാലന്റ് ഹണ്ട് എന്ന പേരിൽ ഒരു സമഗ്ര കായിക വികസന പരിപാടി യു.പി/ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ചു. കാലത്ത് 6 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടിക്ക് നിസ്വാർത്ഥരായ ഒരുകൂട്ടം കായിക പരിശീലകർ നേതൃത്വം നൽകുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ശ്രമം ലക്ഷ്യം കാണുക തന്നെ ചെയ്യും .
ആകാശം മുട്ടെ പറക്കാൻ ജോതിർഗമയ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനുവേണ്ടി പി.ടി.എ. യുടെ നേതൃത്വത്തിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ രൂപം നൽകിയ നൂതന പദ്ധതിയാണ് ജോതിർഗമയ. 5 മുതൽ 9 വരെ ക്ലാസ്സുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരങ്ങളിലും സ്പെഷൽ കോച്ചിങ്ങ് ക്ലാസുകൾ, കേമ്പുകൾ ,സ്ററഡിടൂർ എന്നിവ നടത്തുക‍യുണ്ടായി.ആത്മാർത്ഥമായ ഈ ശ്രമത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

1 English Club
2 Science Club
3 IT club
4 Agriculture Club
5 Social science club
6 Health club
7 വിദ്യാരംഗം കലാസാഹിത്യ വേദി
8 ECO CLUB

2011-12വർഷം നാഷണൽ സയൻസ് സെമിനാറിൽ കണ്ണൂർ ജില്ലാതലത്തിൽ അഭയ്.ടി പ്രഥമ സ്ഥാനം നേടി
2010 വർഷം നാഷണൽ സയൻസ് സെമിനാറിൽ സംസ്ഥാനതലത്തിൽ രണ്ടാമതെത്തിയ നീരജ ടി G.V.H.S.S കതിരൂറിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ്.


IT@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ HandyCam ഉപയോഗിച്ച് G V H S S കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ച 'THE WAVE' എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. വാർത്താവിശേഷം
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
കതിരൂർ ഹൈസ്കൂളിന്റെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങ‍ൾ എന്നും മുൻപന്തിയിൽനിൽക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും ശാസ്ത്രപ്രദർശനങ്ങളിലൂടെയും ക്ലബ്ബ് അംഗങ്ങൾ ഏവർക്കും മാർഗ ദർശികളാവുന്നു.'സയൻസ് കാർണിവൽ-'09' എന്ന പേരിട്ട ശാസ്ത്രമേള സ്കൂളിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായിരുന്നു സയൻസ് ഫെയർ . ഡി.ഇ.ഒ ശ്രീ.രാധാകൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു.സയൻസ് സെമിനാറിൽ ദേശീയ തലത്തിൽ എത്തിയ കുട്ടികൾ ഇവിടെയുണ്ട്. 'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച നീരജ സംസ്ഥനതലത്തിൽ രണ്ടാം സ്ഥനം കരസ്ഥമാക്കി.
പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി.

ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച  ക്വിസ് പരിപാടി,ചിത്രരചന,ഡിബേറ്റ്  തുടങ്ങിയവ  എടുത്തു പറയത്തക്കവയായിരുന്നു. സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യയത്തിൽ  ഫീൽഡ്  ട്രിപ്പ്  സംഘടിപ്പിക്കാറുണ്ട്.

കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണർത്താനും വളർത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്. ഡോക്ടർ മാരുടെ ബോധവ ൽക്കരണ ക്ലാസും ശ്രദ്ധേയമാണ്.
ജൈവ വൈവിദ്യവർഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളിൽ നിന്ന് സ്കൂൾ അങ്കണത്തിൽ വെച്ച് 34 തരം പൂമ്പറ്റകൾ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂൾ പരിസരത്തെ സസ്യ- വൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ വർഗീകരണങ്ങളിലൂടെ ഗവേഷണ പ്രവർത്തനം മുന്നേറുന്നു.
അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം 2010' കതിരൂർ സ്കൂളിലെ പഠന പ്രവർത്തന വാർത്തകൾ "പ്രകൃതിയെ ആവശ്യത്തിലധികം കവർന്നെടുക്കല്ലേ, എനിക്കും ജീവിക്കണം സ്ക്കൂൾ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്." വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന ഈ ദൃശ്യം ശ്രദ്ധയിൽപെടുത്തുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്.(സപ്തംബർ2010)

എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാർത്ഥ വിവാദം?

ഭൂഗോളത്തിൽ ആസ്ത്രലിയയിൽ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant) സ്ക്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളിൽ (Weaver ant) എന്ന ഉറുമ്പ് വർഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകൾ വിദ്യാല-യത്തിലെ ഉപവനത്തിൽ ധാരാളം ഉണ്ട്. എന്നാൽ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ Green ant അത്യപൂർവ്വമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരിൽ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീർക്കാൻ Green ant നെ ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസൾഫാനെക്കാൾ മാരകമാകില്ലെന്ന് ഉറപ്പാണ്.

ഗോള്ഡ൯ കേയ്ജ്

ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീൻ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തിൽ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാർവാഭക്ഷണസസ്യം അകത്താക്കുവാൻ എന്തൊരു ആർത്തിയായിരുന്നെന്നോ!

1 'ഉറുമ്പ് പോറ്റും പശു' VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളിൽ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാൻ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും!


'2 'മുട്ടയിടുന്നത് ഇങ്ങനെ !' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തിൽ. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്. തളിരിലകളിലാണ് വെളുത്ത മുട്ടകൾ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോൺ' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകർത്തൃസമിതിയംഗത്തെയും സാക്ഷിനിർത്തിയാണ് മഞ്ഞപാപ്പാത്തികൾ 'ടീം ടീച്ചിംഗ് 'ൽ ഏർപ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂർവതകൂടിയാണ്. --വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതൽക്കൂട്ട്!
3 രാമച്ച വിശറി പനിനീരിൽ മുക്കി... സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുൽച്ചെടി. കറുക മുതൽ മുളങ്കാട് വരെ പുൽവർഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നാട്ടുകാർ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരൻ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ. ചിത്രശലഭം വിരി-യുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാൻ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണ-ത്തിലും മുഴുകിയിരിപ്പാണ് അവർ യാത്രയ്ക്കു തയ്യാറായി കേരളത്തിലും
മലബാ൪ വെരുക്
malabar civet
കന്യാകുമാരി മുതൽ വയനാട് വരെയുളള പ്രദേശങ്ങളിലും കർണ്ണാടകയിലെ കൂർഗിലും ഹോനാവറിലുമുളള പശ്ചിമഘട്ട മലനിരകളായിരുന്നു മലബാർ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങൾ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാൽ കൊല്ലപ്പെട്ട മലബാർ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ എളയൂർ,നിലമ്പൂർ,കർണ്ണാടകത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശ-മറ്റവയുടെ കൂട്ടത്തിൽ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. പശ്ചിമഘട്ട മലനിരകളിലെ കാടുകൾക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാർ വെരുക് പണ്ട് വ്യാപകമായിരുന്നു .
മലയണ്ണാൻ
travancore flying squirrel)
രാത്രിയിൽ ഇരതേടുന്ന ഈമലയണ്ണാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂർവ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാൻ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്.
വയൽ എലി
(Ranjini.s Feild rat)
വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂർ ,തിരുവനന്തപുരം എന്നിവിടങ്ങളിൽ അപൂർവ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകൾ നികത്തപ്പെട്ടപ്പോൾ ഒപ്പം നാടുനീങ്ങി തുടങ്ങി.
പാണ്ടൻ വേഴാമ്പൽ
(Malabar pied hornbill)
കേരളമുൾപ്പെടെയുളള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പൽ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങൾ .
ഹനുമാൻ കുരങ്ങ്
(Malabar sacred langur)
ഗോവ , കർണ്ണാടക , കേരളം എന്നിവിടങ്ങളിൽപശ്ചിമഘട്ടകാടുകളിൽ കാണപ്പെടുന്നവയാണ് ഹനുമാൻ കുരങ്ങുകൾ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളിൽ ഒന്നാണ് .അടുത്ത 30 വർഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം .
കടുവാ ചിലന്തി (Travancore slate- red spider)
കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവൻ കൂർ സ്ലേറ്റ് - സ്പൈഡർ പൊൻമുടി, കല്ലാർ, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസർവിലും മാത്രമാണ് ഇന്നുളളത് .പണ്ട് പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു. മലബാർ ട്രോപ്പിക്കൽ ഫ്രോഗ്
(Malabar tropical frog)
കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങൾ . ജലാശയങ്ങൾക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളിൽ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി . ട്രാവൻ കൂർ ടോർട്ടോയിസ്
(travancore tortoise)
പശ്ചിമഘട്ടങ്ങളിൽ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇൻഡൊനീഷ്യയിൽ കാണപ്പെടുന്നുണ്ട് . വനനശീകരണവും മാംസത്തിനായുളള വേട്ടയാടലുമാണ് ഇതിന്റെ എണ്ണം ഗണ്യമായി കുറച്ചത് .
കരിവീട്ടി
(Indian rose wood)
കരിവീട്ടി അഥവാ ഇന്ത്യൻ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, യു പി , എന്നിവയ്ക്കു പുറമെ ഇൻഡൊനീഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളിൽ കാണ-പ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്.

വിദ്യാരംഗം കലാ സാഹിത്യ വേദി.

.'പുഴ കരയുന്നു
പുഴ പാടും സംഗീതം
മധുരമാം സംഗീതം
ഒഴുകും ഗാനമായ്
അലയടിക്കുന്നിതാ
ദുഖഗാനം പോല്
പുഴയുടെ നൊമ്പരം
ഇന്നു ഞാന് നാളെ നീ
എന്ന തന് വാക്കുകള്
ഒരരുളിപ്പാടെന്ന പോല്
ഒാർക്കുക മനുജരെ
ഒരു വാക്കു പോലും
പറയാനാവാതെ
വിങ്ങുന്നിതാ
എന്നുമെന്നും എന്നെ
മലിനമാക്കും നിങ്ങൾ
വൻ ദുരന്തം തേടുകയോ അതോ
സ്വയം ഒടുങ്ങുകയോ  ?

അനശ്വര കെ വി
X.A

സതീർത്ഥ്യന്


എന് ആത്മനിർവൃതിക്കായി
ഞാന് തേടുന്നു എന് സതീര്ത്ഥ്യനെ
ആത്മബന്ധം എനിക്കു സമ്മാനിക്കുവാന്,
ഞാന് തേടുന്നു എന് മിത്ര‍ത്തെ.


പാടുന്ന കാറ്റിന്റെ ഈണവും കേട്ടു ഞാന്,
പാഴ‍മണല് തരിയിലൂടങ്ങിങ്ങ് ചെല്ലമ്പോൾ
അരുണകിരണങ്ങൾക്കഭിവാദനം ചൊല്ലി നീയെൻ
അരികിലായി വന്നു എൻ പാദം കഴുകുവാൻ,
വീണ്ടും യാത്ര ചൊല്ലുവാൻ മടങ്ങിയോ ?
വീണ്ടും വരുമെന്ന പ്രതീക്ഷയോടെ
തിരികൊളുത്തി നീയെൻ പുതുചിന്തകൾക്ക്
വെളിച്ചം പകർന്നു നീയെൻ സതീർത്ഥ്യയെ തേടുവാൻ,
നറുനിലാവെൻ നെറുകയിൽ കടാക്ഷിക്കുന്നു
അവൾക്കായി എൻ ആത്മമിത്രത്തിനായി
ആനിലാവിനെ പിന്നിലാക്കുന്നു ഒരു ജ്യോതി
അതെ അവൾ വന്നു എന്റെ മിത്രം
കാത്തിരുന്ന നാളുകൾക്കന്ത്യമേകിയെൻ മിത്രം
എൻ സൌഹൃദ പുലരിക്കു
തിരികൊളുത്തിയവൾ
എനിക്കു പറയണമെൻ ഹൃദയരാഗങ്ങളും
എനിക്കു നൽകണമെൻ സ്നേഹവായ്പുകളും
ഇന്നെൻറെ അരികിലായ് നിൽക്കുന്നു അവൾ
എൻ ജീവ ശ്വാസത്തിൻറെ താളമായി .............

അഷിത കെ പി
X A NO; 39

ENGLISH CLUB ACTIVITIES
The ENGLISH Club of G.V.H.S.S Kadirur was inaugurated by Shri A.Venugopalan, the Principal of our school . The Inaugural function also became a platform for the students to exhibit their talents.
The teachers of english , Mr. Vijayan and Mr. Shanoj inspired the students through their words on the importance of English language in the present scenario. The students also tried their level best in sharing their ideas about the benefits of mastering English language.
The students presented a skit based on the topic ' Protest Against Violence' .The skit brought forth in every aspect the terrifying impacts of the ongoing violence in our society especially in malabar area.
A choreography was performed by the students based on the poem 'Coromandel Fishers ' by the renowned poetess Sarojini Naidu. The skit presented a real- life picture of the life of the fishermen and their attachment towards the sea.
We have always been a step ahead in enhancing the skills of the learners to use English language. Every year we conduct a residential camp for the learners to help them build up their language skills. Eminent personalities and experts handle the classes and they are also given real life situations to improve their communication skills.
To widen such activities, we are planning to conduct an English Fest , which would be a one -day programme for the whole school. We sincerely hope that this attempt of ours would certainly inculcate in the minds of our students a love for English language.

The Clever Rabbit


One day Mikku/rabbit went to a vegetable garden in search of carrots. While he was eating carrots, he heard a barking sound. Mikku was afraid to see a dog behind him. It was the pet dog of the land owner. The dog jumped over him and caught before he could escape.


“Please leave me” Mikku cried.
“How dare are you to get into the garden?” the dog shouted. The dog held him more tightly and was ready to eat.


Suddenly, he thought of a plan to escape.
“Look, there is a bullock coming running to attack us.”
the moment of the dog turned back, Mikku escaped from him and ran home.


AMAL.P.A V- B
Gvhss Kadirur

തലശ്ശേരി നോർത്ത് സബ്ജില്ല ഐടി മേള 2010-2011
ഇവർ നമ്മുടെ അഭിമാനം
യു പി വിഭാഗം ഐടി ക്വിസ് -- അനുരാഗ് 7.B II ഡിജിററൽ പെയ്‍ന്റിങ് ശ്രീലക്ഷ്മി -- 6 A III
ഹൈസ്ക്കൂൾ വിഭാഗം ഐടി ക്വിസ് -- അർജിത്ത് 8 B II ഡിജിററൽ പെയ്ന്ന്റിങ് -- അർജുൻ 8 B I

മലയാളം ടൈപിങ് --സാരംഗി ശശീന്ദ്രൻ 10 F II വെബ് ഡിസൈനിങ് -- ഋത്വിക് എം പ്രകാശ് 10.B II

ഹൈയർ സെക്കന്ററി വിഭാഗം

ഡിജിററൽ പെയ്ന്ന്റിങ് -- നിതിൻ എസ് +2 -- II വെബ് ഡിസൈനിങ് -- ഫത്തിമ പി കെ +2 -- I1 ഐടി ക്വിസ് -- രാഹുൽ വി +1 മൾട്ടി മീഡിയ പ്രസന്റേഷൻ -- മിഥുൻ ബാബുരാജ് +1

'മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

HIGH SCHOOL

1.Sri Kunhikrishnan Adiyodi 2.sri Divakaran nair 3.Sri Padamanabha Rao 4. . Sri Sahadevan Minni

HIGH SCHOOL(VHSE)

1 Smt P.T. Nalini(1992) നളിനി 2 Sri Jayachandran(1993)ജയചന്ദ്രന് 3 Sri C Raghavan (1994) 4 Sri M.K.Sivadasan(1995) 5 Sri GOVINDAN NAMBIAR(1996) 6 Smt Kanakama(1997-98)കനകമ്മ 7 Sri GANGADHARAN .K(1999-2000)ഗങധരൻ. കെ 8 Sri C H KUNHABDULLA(2001-02) 9 Sri K.K.ABDULLA(2003) 10 Smt P.V.REMA(2004) 11 Sri P.P.ABDUL AZEEZ(2005-2007)

HSS' 1 Sri C CHANDRAN 2 Sri K.K.ABDULLA 3 Sri MOHANAN 4 Sri M.P HAREENDRAN


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

'അറിയപ്പെടുന്ന ചില പൂ൪വ്വവിദ്യാ൪ത്ഥികൾ'

എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)

ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)

ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)

എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)

ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)

പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ൽ ഇപ്പോഴും പാടുന്നു)

തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)

കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ) കെ.ശശികുമാർ (ചിത്രകാരൻ) കെ.സി.വിജയൻ (പത്രപ്രവർത്തകൻ) പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത) പാട്യം വിശ്യനാഥൻ (കവിത) കെ.പി.ബി.പാട്യം (കവിത) പി സതീദേവി (ലോകസഭാ മുൻ മെമ്പർ) ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)



സ്ക്കൂൾ പാർലമെന്റ


ചെയർമാൻ-- H.S.S [G] മർഫാൻ .കെ H1
ൈവസ് ചെയർമാൻ -- H.S [R] അമൃത 9. A
ജനറൽ സെക്കറട്ടറി -- V.H.S.E [G] ഷാനു .സി MRDA .IIY
ജോയിന്റ് സെക്കറട്ടറി-- H.S [R] അഞ്ചുഷ 10.A സെക്കറട്ടറി ആർട്ട് --V.H.S.E [G] ഷിൻസി AGRI. IY
ജോയിന്റ സെക്കറട്ടറി ആർട്ട് -- H.S [R] നിമിഷ 10.
സെക്കർട്ടറി -- H.S [G] -ശ്രീരാഗ് 9 F
ജോയിന്റ -- H.S.S [R] മുസൈന c2 .A സ്പ്പോർട്ട് സെക്കർട്ടറി -- H.S.S [G] റാഷിദ് .പി. കെ c2 . A
ജോയിന്റ സെക്കർട്ടറി -- H.S [R] വർഷ .പി 10.G

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.കതിരൂര്&oldid=423919" എന്ന താളിൽനിന്ന് ശേഖരിച്ചത്