എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunilambalapuzha (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്
വിലാസം
പുറക്കാട്

അമ്പലപ്പുഴ ആലപ്പുഴ
,
പുറക്കാട് പി.ഒ.
,
688561
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ0477 2273011
ഇമെയിൽ35020alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35020 (സമേതം)
എച്ച് എസ് എസ് കോഡ്04045
യുഡൈസ് കോഡ്32110200407
വിക്കിഡാറ്റQ87478017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറക്കാട്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ415
പെൺകുട്ടികൾ392
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ442
പെൺകുട്ടികൾ351
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഈ. പി. സതീശൻ
പ്രധാന അദ്ധ്യാപികഉഷസ്. എസ്
പി.ടി.എ. പ്രസിഡണ്ട്എ.എസ്.സുദർശൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി
അവസാനം തിരുത്തിയത്
07-02-2022Sunilambalapuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ റവന്യൂ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ് പുറക്കാട്. പുറക്കാട് എന്ന തീരദേശ ഗ്രാമത്തിന്റെ സാമൂഹിക മുന്നേറ്റത്തിന്റെ നെടുംതൂണായി നിലകൊള്ളുന്ന വിദ്യാലയമാണ് എസ്സ്.എൻ.എം.എച്ച്.എസ്സ്.എസ്സ്


ചരിത്രം

സാമൂഹിക പരിഷ്കർത്താവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ 1962 ജൂൺ മാസം മൂന്നാം തീയതിയാണ് എസ് എൻ എം എച്ച് എസ് പ്രവർത്തനം ആരംഭിച്ചത്. . ഗുരു ഭക്തനായ കളത്തിൽ പറമ്പിൽ ശ്രീമാൻ കരുണനാണ് സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. സ്കൂൾ ലൈസൻസിന് അംഗീകാരം നൽകിയത് മുഖ്യ മന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള അവർകളായിരുന്നു.1963 ഫെബ്രുവരി 14 തീയതി ശ്രീ ആർ ശങ്കർ അവർകളാണ് ഇപ്പോൾ കാണുന്ന പ്രധാന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ചപ്പോൾ ഹൈസ്കൂൾ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് 1998- ൽ ഹയർസെക്കന്ററി വിഭാഗം കൂടി ആരംഭിച്ചതോടെ ഈ സ്കൂൾ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായി. സ്കൂൾ മുദ്രയിൽ ആലേഖനം ചെയ്തിട്ടുള്ള “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന വാക്യം കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ സഫലീകരണമാകുന്നു. പുറക്കാട് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആയ ഇത് തീരപ്രദേശത്തുള്ള ആളുകളുടെ, പ്രത്യേ കിച്ചും സമൂഹത്തിൽ താഴെ തട്ടിലുള്ള ജനങ്ങളുടെ വിദ്യാഭ്യാസത്തിൽ നല്ലൊരു പങ്ക് വഹിക്കുന്നു.ഇപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് എസ്. എൻ. ഡി .പി ബ്രാഞ്ച് നമ്പർ 796, പുറക്കാട് ശാഖയാണ്. മാറിമാറി വരുന്ന മാനേജിംഗ് കമ്മിറ്റികളുടെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനവും കൂട്ടായ്മയുമാണ് സ്കൂളിന്റെ സർവതോമുഖമായ വികസനത്തിന് കാരണം.കൂടുതൽ വായിക്കുക

ഗുരുവചനം

                                                          
"വിദ്യകൊണ്ട് പ്രബുദ്ധരാകുക
സംഘടനകൊണ്ട് ശക്തരാകുക"

ഭൗതികസൗകര്യങ്ങൾ

പ്രമാണം:35020.jpg

മൂന്ന് ഏക്കർ ഇരുപത് സെന്റ് ഭൂമിയിലാണ് വിദ്യാലയം. സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് നാല് കെട്ടിടങ്ങളിലായി ഇരുപത്തീമൂന്ന് ക്ലാസ് മുറികളുണ്ട്. ഹയർസെക്കന്ററ്ക്ക് മൂന്ന് നിലകളിലായി ക്ലാസ് പന്ത്രണ്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്റൂമുകളും ലൈബ്രറീയും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളും പത്ത് ലാപ്ടോപ്പുകളും ഉണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

                           
                           

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ. സി. സി ജെ. ആർ. സി എൻ.എസ്.എസ്സ്പോർട്സ്ക്ലബ്ബ്

ലിറ്റിൽകൈറ്റസ്സ്കൗട്ട്&ഗൈഡ്സ്നേവിഎൻ.സി.സിഎസ് എസ് ക്ലബ്ബ്


മാനേജ്മെന്റ്

എസ്. എൻ. ഡി. പി ബ്രാ‍ഞ്ച് നമ്പർ 796 ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ എം ടി മധു മാനേജരായും, ശ്രീ ഉത്തമൻ കൺവീനറായും പ്രവര്ത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക. ശ്രീമതി ഉഷസ് എസ്സും ഹയർസെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ഇ.പി. സതീശനുമാണ്.

                    

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
കാലഘട്ടം പ്രധാനാദ്ധ്യാപകർ
1962-1979 ടി. കെ. ഗോപാലൻ
1979-1990 കെ. പ്രഭാവതിയമ്മ
1990-1994 ഡി. രത്നാഭായ്
1994-1998 ജെ. തങ്കമ്മ
1998-2000 ജി. ചന്ദ്രശേഖരകുറുപ്പ്
2000-2013 ഡി. ജയകുമാരി
2013-2016 എസ്. പ്രസന്നകുമാരി
2016-2017 പി.എം. ഉഷ
2017-2019 എസ്.മായാദേവി
2019-2020 ബി സനിൽ
2020-2021 അമ്പിളി പി
2021-2022 ഉഷസ് എസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • ട്രെയിൻ മുഖാന്തിരം:- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അമ്പലപ്പുഴ ആണ്.അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നുംഓട്ടോയിൽ  അമ്പലപ്പുഴ കച്ചേരിമുക്ക് വഴി 4 കിലോമീറ്റർ ദൂരം തെക്കുഭാഗത്തേക്ക് (തിരുവനന്തപുരം ഭാഗത്തേക്ക് )സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

  • ബസ് മുഖാന്തിരം:- നാഷണൽ ഹൈവേ 66 ൽ സ്കൂളിനു അടുത്തുള്ള ബസ്റ്റാന്റ് പുറക്കാട് ആണ്, ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ വടക്ക് ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.(ഓർഡിനറി,ഫാസ്റ്റ് പാസ്സഞ്ചർ, കെ.എസ്.ആർ.ടി.സി ബസ്സുകൾ നിർത്തുന്ന ബസ്റ്റോപ്)

{{#multimaps:9.357045828900283, 76.36499099722664| zoom=18 }}

അവലംബം