എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര-പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം.
  • സ്കൂൾ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ പഠനംമികച്ച കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ.
  • സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം.ഇംഗ്ലീഷ് ഭാഷപരിപോഷണത്തിനായി 5 മുതൽ 12 വരെയുള്ള ക്ലാസ്സുുകളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച പരിശീലനപരിപാടികൾ
  • യു എസ് എസ്, എൻ എം എം എസ് , എൻ ടി എസ് ഇ എന്നിവയ്ക്ക് പ്രത്യേകപരിശീലനം
  • മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നൽകുന്ന വിദ്യാലയം
  • മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോൾ അക്കാദമി- അന്താരാഷ്ട്ര പ്രഗത്ഭരായ കോച്ചുകൾഔവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻസ് യൂണിറ്റിന്റെ വിവിധ പരിപാടികൾനന്മ, നല്ല പാഠം എന്നീ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ചത്അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം.
  • ഭിന്നശേഷി സൗഹൃദവിദ്യാലയം

പുതിയ സംവിധാനങ്ങൾ

ORC യൂണിറ്റ്

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ICPS ന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ORC യൂണിറ്റ് ( Our Responsibility to Children) നമ്മുടെ സ്ക്കൂളിൽ അനുവദിച്ചു കിട്ടി. കുട്ടികൾക്ക് വിവിധ കൗൺസിലിംഗ് പരിപാടികൾ, ക്യാമ്പുകൾ എന്നിവ ഇതിൽ പ്രധാനമാണ്. ഐ.ജി വിജയൻ IPS സാറിന്റെ ഒരു പദ്ധതിയാണിത്. പറവൂരിൽ നമുക്ക് മാത്രമാണ് ഈ വർഷം അനുവദിച്ചത്. പരിപാടിയുടെ സ്കൂൾ തല നോഡൽ ഓഫീസർ ഡോ. എൻ.ഡി. ഷിബു സാറാണ് .

ആഗസ്റ്റ് 7 ന് കോർ ടീം ഇന്റക്ഷൻ ട്രയിനിംഗ് നടത്തി. പ്രൊജക്ട് അസിസ്റ്റന്റ് ശ്രീമതി ബീന ടി വി ക്ലാസ്സെടുത്തു.

സെപ്റ്റംബർ 2 ന് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസത്തെ സ്മാർട്ട് 40 ക്യാമ്പ് ആരംഭിച്ചു. കോവിഡ് സാഹചര്യത്തിലായതിനാൽ ഓൺലൈനായാണ് നടന്നത്.

ഒക്ടോബർ 10-11-12 തീയതികളിലായി രണ്ട് ബാച്ചുകൾ വീതം സ്മാർട്ട് 40 ക്യാമ്പുകൾ നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു.

അധ്യാപകർക്കായി ഒരു ശില്പശാല നടത്തി. ശ്രീ ശരത്ത് ടി ആർ നേതൃത്വം നൽകി.

എസ് പി സി യൂണിറ്റ്

നമ്മുടെ സ്കൂളിൽ പുതിയതായി അനുവദിച്ച എസ് പി സി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 വെള്ളിയാഴ്ച ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി പ്രഭാവതി ടീച്ചർ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് ശ്രീ ടി വി നിഥിൻ, കൗൺസിലർ ശ്രീമതി ഷൈനി രാധാകൃഷ്ണൻ്‍, എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ശ്രീ സി എൻ രാധാകൃഷ്ണൻ , സ്കൂൾ മാനേജർ ശ്രീ ഹരി വിജയൻ, പിടിഎ പ്രസിഡന്റ് ശ്രീ സി പി ജയൻ എന്നിവർ പങ്കെടുത്തു.

മുത്തൂറ്റ് വോളിബോൾ സ്ഥിരം പരിശീലന കേന്ദ്രം

മുത്തൂറ്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സ്ഥിരം പരിശീലനകേന്ദ്രം തുടങ്ങി. ഇതുമൂലം കുട്ടികൾ സ്ഥിരമായ ദേശീയകോച്ചിന്റെ പരിശീലനം ലഭിക്കും