ഗവ .യു .പി .എസ് .ഉഴുവ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്ഥാനത്താദ്യമായി State council of Educational Research and Training (SCERT) Keralaയുടെ നേത‍ൃത്വത്തിൽ 2020-21 അദ്ധ്യയനവർഷം സംസ്ഥാനത്തെ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച അദ്ധ്യാപക പരിവർത്തന പരിശീലന പരിപാടിയിൽ പങ്കെടുത്ത് സംസ്കൃതം അദ്ധ്യാപകനായ ഡോ.വിനോവിൻ.വി.എ. ഉന്നത വിജയം കരസ്ഥമാക്കി ഗവ.യു.പി.സ്കൂൾ ഉഴുവയുടെ അഭിമാനമായി മാറി.ആലപ്പുഴ ജില്ലയിൽ നിന്നും പങ്കെടുത്തവരിൽ വച്ച് ഏറ്റവും കൂടുതൽ മാർക്ക് നേടി 'എ' ഗ്രേഡു നേടിയാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. രണ്ടുപേർക്ക് മാത്രമാണ് ആലപ്പുഴ ജില്ലയിൽ 'എ' ഗ്രേഡുണ്ടായിരുന്നത്.

ഡോ.വിനോവിൻ.വി.എ.


ആലപ്പുഴ ഡയറ്റിൽ വച്ചു നടന്ന ചടങ്ങിൽ ബഹു.സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജിചെറിയാനിൽ നിന്നും ഡോ.വിനോവിൻ.വി.എ. ഉപഹാരം ഏറ്റുവാങ്ങുന്നു.


മറ്റ് നേട്ടങ്ങൾ

2013 മുതൽ 2015 വരെ കലോത്സവവേദികളിൽ അവതരിപ്പിച്ച നാടകങ്ങൾക്ക് സബ്‌ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും , ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും , മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.

2015-16 അധ്യയനവർഷത്തിൽ പച്ചക്കറി ഉല്പാദനത്തിന് വ്യക്തിമുദ്ര പതിപ്പിച്ച് പൊതു സ്ഥാപനത്തിനുള്ള മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2016 ൽ നടന്ന മെട്രിക് മേളയിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി

2016ൽ നടന്ന മികവുത്സവത്തിൽ രണ്ടാം സ്ഥാനം നേടി.

പട്ടണക്കാട്‌ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക പ്രശ്നോത്തരിയിൽ സമ്മാനർഹമായി.

2017 ൽ നടന്ന മികവുത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് അംഗീകാരം നേടി.

വർഷങ്ങളായി ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ സജീവമായി പങ്കെടുക്കുകയും വിവിധ ഇനങ്ങളിൽ സമ്മാനം നേടുകയും Stall സജ്ജീകരിക്കുന്നതിനുള്ള ever rolling trophy നിലനിർത്തി പോരുകയും ചെയ്യുന്നു.

മാതൃഭൂമി സംഘടിപ്പിച്ച നന്മ ലൈബ്രറി മത്സരത്തിൽ രണ്ടാം സ്ഥാനത്തിനർഹമായി.

കേരള സർക്കാരിന്റെ ലോവർ സെക്കൻഡറി സ്കോളർഷിപ്പിന് സൂര്യ എസ്. അർഹയായി.

ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ Fabric painting ൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജസ്മി ജസ്റ്റിൻ . പ്രസംഗ മത്സരത്തിലും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി.

പ്രവൃത്തിപരിചയ മേളയിൽ stuffed toys ഇനത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കലോത്സവവേദിയിൽ മോണോ ആക്ട്, കഥാ പ്രസംഗം നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്ഥാനവും Agrade ഉം നേടി കുമാരി ദേവനന്ദ എസ് പ്രമോദ് സ്ക്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവൽ ചാർത്തി.