ഗവ .യു .പി .എസ് .ഉഴുവ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൗട്ട് ആൻഡ് ഗൈഡ്സ്

സർ റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ ( Lord Baden Powell ) സ്ഥാപിച്ച സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് ഗവ: യു.പി.എസ് ഉഴുവയിലും പ്രവർത്തിച്ചു വന്നിരുന്നു.

കുട്ടികളുടെ സത്യസന്ധമായ പ്രവർത്തനവും മനോധൈര്യവും സേവന താല്പര്യവും വളർത്തിയെടുക്കാൻ ഈ പ്രസ്ഥാനം വളരെയേറെ സഹായിച്ചിട്ടുണ്ട്.

ശരിയായ പരിശീലനം നൽകിയാൽ കുട്ടികൾക്കും മുതിർന്നവരെപ്പോലെ കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കുമെന്ന വസ്തുത ഇതിലൂടെ വ്യക്തമായിട്ടുണ്ട്.

കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും വളർത്താനും സഹായിക്കുന്നു.

എൽ.പി വിഭാഗത്തിനായുള്ള കബ്ബുകൾ/ബുൾബുളുകൾ - കഴിവിന്റെ പരമാവധി ചെയ്യുക(Do your best) എന്നും യു.പി.വിഭാഗം സ്കൗട്ടുകൾ/ഗൈഡുകൾ - തയ്യാർ (Be Prepared) എന്നും ഉള്ള മുദ്രാവാക്യങ്ങളിൽ ഊന്നി കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവ ഭാഗഭാക്കുകളായി.

ഗൈഡ് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡിങ്ങിന്റെ ക്ലാസ് എടുക്കുകയും കുട്ടികളെ വിവിധ പുരസ്കാരങ്ങൾക്ക് സജ്ജമാക്കുകയും ചെയ്യുന്നു. ശ്രീമതി സരസമ്മ ടീച്ചർ,സതി ടീച്ചർ ശ്രീമതി മെർലിൻ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2011 വരെ കർമനിരതമായിരുന്ന ഗൈഡ്സിന്റെ പ്രവർത്തനങ്ങളിൽ ഇടക്കാലത്ത് ഒരു വിടവ് വന്നെങ്കിലും സജീവമായി വീണ്ടും യൂണിറ്റുകൾ ആരംഭിക്കാൻ സജ്ജമാവുകയാണ്.

സയൻ‌സ് ക്ലബ്ബ്.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തിയെടുക്കുക എന്നതാണ് സയൻ‌സ് ക്ലബ്ബിന്റെ ഉദ്ദേശ്യം. കുട്ടികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ശാസ്ത്രനേട്ടങ്ങൾ സാമൂഹ്യ നന്മയ്ക്കായി പ്രയോജനപ്പെടുത്തുക നിരീക്ഷണപാടവം വളർത്തുക എന്നിവയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ

പ്രവർത്തനങ്ങൾ

  • മാസത്തിൽ രണ്ടുതവണയെങ്കിലും സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു . കുട്ടികൾ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും അവയുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,റോക്കറ്റ് നിർമ്മാണം, ബഹിരാകാശ യാത്രികരുമായുള്ള അഭിമുഖം എന്നിവ നടത്താറുണ്ട് .
  • കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മാണം നടത്തിവരുന്നു . വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കുകയും ക്ലബ്ബംഗങ്ങൾ സന്ദർശിക്കുകയും ചെയ്തുവരുന്നു.
  • ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഔഷധത്തോട്ടം പരിപാലിച്ചു വരുന്നു.
  • ഊർജ്ജ സംരക്ഷണദിനത്തോടനുബന്ധിച്ച് കാർട്ടൂൺ രചന ഉപന്യാസം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവൽകരണ ക്ലാസ്സ് വൈദ്യുതി ബോർഡിന്റെയും സയൻസ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്നു.
  • ജൂലൈ ഒന്നാം തീയതി ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു വരുന്നു.
ഐ.ടി.ക്ലബ്ബ്

വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. ഗണിത ക്ലാസുകളിൽ Geogibraയിൽ കുട്ടികൾ Angles, Circle വരയ്ക്കുന്നതിനും അളക്കുന്നതിനുമെല്ലാം സ്വയം പരിശീലിച്ചിട്ടുണ്ട്. അതുവഴി വിവിധ ജ്യാമിതീയ പാറ്റേണുകളും വരയ്ക്കാൻ പരിശീലനം നല്കി വരുന്നു. 2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.


വെള്ളിത്തിര ഫിലിം ക്ലബ്ബ്

വെള്ളിത്തിരയിലെ മായികലോകത്തിനുമപ്പുറമുള്ള സിനിമാലോകത്തെ അനന്തസാധ്യതകളെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും, അഭിരുചിവളർത്തുന്നതിനും ക്ലാസ്സിക് സിനിമകളുടെ ആസ്വാദനത്തിനുമായി വെളളിത്തിര ഫിലിം ക്ലബ്ബ് കഴിഞ്ഞ നാലു വർഷമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. തിരക്കഥ പരിചയപ്പെടുത്തൽ, ക്ലാസ്സിക് സിനിമാപ്രദർശനം, മൺമറഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ അനുസ്മരണം, സിനിമാ ചർച്ചകൾ, വിലയിരുത്തലുകൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ മാസത്തിലൊരു ദിവസം സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു. അകിരാ കുറുസോവയുടെ 'പീച്ച് പൂന്തോട്ടം', സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി ', ആൽബർട്ട് ലാമോരിസിന്റെ 'റെഡ് ബലൂൺ ' പോലുള്ള സിനിമാസംബന്ധിയായ പാഠഭാഗവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഫിലിം ഫെസ്റ്റും സംഘടിപ്പിക്കാറുണ്ട്. അനശ്വരരായ ചലച്ചിത്രപ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ചലച്ചിത്രമേളകളും സംഘടിപ്പിക്കുന്നു.

ലേഖന മാതൃക


വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 14 രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു. മുൻ എച്ച്. എം. സുശീലൻ കെ.എസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ എസ്. എം. സി. ചെയർമാൻ സജികുമാർ അധ്യക്ഷനായി. അദ്ധ്യാപക പ്രതിനിധികളായ ലിലി ആൻഡ്രൂസ് ,രശ്മി. T. S. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രമോദ്.പി.കെ (hm.in charge )  സ്വാഗതവും വിദ്യാരംഗം കൺവീനർ ഭാഗ്യ ദേവരാജ് നന്ദിയും പറഞ്ഞു.

മറ്റു പ്രവർത്തനങ്ങൾ

കുട്ടികൾക്കു വേണ്ടി കഥാ കഥനം, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ  എല്ലാ ശനിയാഴ്ചയും സംഘടിപ്പിക്കുന്നു. രക്ഷിതാക്കൾക്കായി കുടുംബസാഹിത്യക്വിസ് നടത്തി.

പ്രശസ്ത നാടൻപാട്ട് കലാകാരി അഞ്ജന സുരേന്ദ്രൻ നയിച്ച നാടൻപാട്ട് ശില്പശാലയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ എടുത്തുപറയേണ്ട പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഒരു പ്രവർത്തനമായിരുന്നു നാടൻപാട്ട് ശില്പശാല.

കലാകാരന്മാരെ തിരിച്ചറിയുക, കുട്ടിക്കവിതകൾ രചിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ എല്ലാം ശനിയാഴ്ചകളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചു.








ഗണിത ക്ലബ്ബ്

കുട്ടികൾക്ക് ഏറ്റവും പ്രയാസമേറിയ ഒരു വിഷയമാണ് ഗണിതം. അതിനാൽ തന്നെ കുട്ടികളെ സംബന്ധിച്ച് ഏറ്റവും താല്പര്യം കുറഞ്ഞ ഒരു വിഷയവുമാണ് ഗണിതം. അടിസ്ഥാന ആശയങ്ങൾ ആർജ്ജിക്കുന്നതിലെ പോരായ്മയാണ് ഇതിനൊരു പ്രധാന കാരണം.

കുട്ടികളിൽ ഗണിതത്തോട് താല്പര്യം വളർത്തിയെടുക്കുക എന്നതാണ് ഗണിത ക്ലബിന്റെ പ്രധാന ലക്ഷ്യം. ഗണിതത്തിന്റെ സൗന്ദര്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുന്ന

വിവിധ പ്രവർത്തനങ്ങൾ, വിവിധ ഗണിത പാറ്റേണുകൾ പരിചയപ്പെടുത്തൽ , ഗണിത ശാസ്ത്രജ്ഞൻമാരെക്കുറിച്ച് കൂടുതൽ അറിവ് നേടൽ, ഭാരതീയരും കേരളീയരുമായ ഗണിത ശാസ്ത്രജ്ഞൻമാരെക്കുറിച്ച് കൂടുതൽ അറിവ് നേടൽ, ഗണിത ക്വിസ് ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഇവിടെ നടത്തിവരുന്നു.

എല്ലാ ക്ലാസുകളിൽ നിന്നും ഗണിതത്തോട് താൽപര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിക്കുന്നത് .

ഗണിത അദ്ധ്യാപകന്റെ മേൽനോട്ടത്തിലാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തുക, ക്ലബ്ബിന് ഒരു ലീഡർ ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ തീരുമാനിച്ച് സ്ക്കൂളിലെ LP UP വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കായുമായാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ്ബ് യോഗം കൂടി പ്രവർത്തനങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും. നേരത്തേ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. ഗണിത ശാസ്ത്രമേള സ്ക്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും സബ് ജില്ലാ തലത്തിൽ മികച്ച രീതിയിൽ പങ്കെടുക്കുകയും ചെയ്യാറുണ്ട്. സബ് ജില്ലാ , ജില്ലാതലത്തിൽ മികച്ച വിജയങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്.

മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ഹേമന്ത് വിക്ടേഴ്സ് ചാനലിൽ ഗണിതപ്രവർത്തനം അവതരിപ്പിക്കുന്നു.
ഗൗതം.ജി.ഗിരീഷ്


സാമൂഹ്യശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു . വിജ്ഞാന വർദ്ധനവിനൊപ്പം ദേശീയബോധവും പഠനത്തിലൂടെ ലഭിക്കുന്ന അറിവുകൾ തനിക്കും താനുൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുക എന്നിവയൊക്കെയാണ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർവ്വഹിച്ചു വരുന്നു.

പ്രവർത്തനങ്ങൾ

  • ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധ വിരുദ്ധ റാലി നടത്തി.
  • സമാധാന സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം,നവോത്ഥാന നായകന്മാരെ അവതരിപ്പിക്കൽ ക്വിസ് മത്സരംഎന്നിവ സംഘടിപ്പിച്ചു.
  • ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം,പോസ്റ്റർ മത്സരം,റോക്കറ്റ് നിർമ്മാണം,സൗരയുഥത്തിന്റെ മാതൃകയുടെ ദൃശ്യാവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.


പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരത്തിൽ സമ്മാനാർഹമായ ചിത്രം
മരം ഒരു വരം
മുളദോശ
ശലഭോദ്യാനത്തിലെ വിരുന്നുകാർ
ജൈവകാർഷിക ഉല്പന്നം
ജൈവകാർഷിക ഉല്പന്നം
പച്ചക്കറി വിളവെടുപ്പ്
നാടൻ ഭക്ഷ്യമേള
നാടൻ ഭക്ഷ്യമേള

പരിസ്ഥിതി ക്ലബ്

ഏറെ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടർന്നു പോകുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് .എൽ.പി.യു.പി.വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബിന്റെ പ്രവർത്തനം. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് അംഗങ്ങൾ ഒത്തുചേരുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തി അടുത്തത് ആസൂത്രണം ചെയ്യുന്നു. June 5 പരിസ്ഥിതി ദിനാചരണത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

പ്രധാനമായും നടത്തിയ പ്രവർത്തനങ്ങൾ

  • വൃക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ നട്ടു പരിപാലിക്കുന്നു.

സ്ക്കൂളിലും വീട്ടിലും വൃക്ഷത്തൈ നടുകയും 'എന്റെ മരം' എന്ന രീതിയിൽ പരിചരിക്കുകയും കൃത്യമായി അതിന്റെ വളർച്ച നിരീക്ഷിച്ച് റിപ്പോർട്ടിംഗും നടത്തുന്നു.

കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. വിദ്യാലയ മുറ്റത്തെ "മുത്തശ്ശി മാവിനെ ആദരിക്കുന്നു.പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്,ബാഡ്ജ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു.

സ്ക്കൂളിന്റെ അയൽ വീടുകളിൽ ഫലവൃക്ഷത്തൈകൾ കുട്ടികൾ നട്ടു കൊടുത്തു വരുന്നു.

ജലസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നു. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് ജലസർവ്വേ നടത്തിയിട്ടുണ്ട്.

  • : പരിസര ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണവും ശുചീകരണവും നടത്തിവരുന്നു.
  • പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടുന്നതിന് കുട്ടികളുടെ വീടുകളിൽ നിന്നു ശേഖരിച്ച Waste plastic recycling ന് നല്കി
  • പൂന്തോട്ട നിർമ്മാണത്തിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.

ലോക മുള ദിനം

മുളയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ് മുള ദിനം ആചരിച്ചുവരുന്നു. മുള ഉല്പന്നങ്ങളും മുളയരി വിഭവങ്ങളും പ്രദർശനം സംഘടിപ്പിച്ചു.

ലോക മുള ദിനാചരണം

ജൈവ കൃഷി

ജൈവ കൃഷി സ്ക്കൂളിലും നടത്തിവരുന്നു. ഇതുവഴി ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണം ഇതുവഴി ഉറപ്പാക്കുന്നു.

നാടൻ വിളകളുടെ പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു വരുന്നു. കുട്ടികൾക്ക് പുതിയൊരു അനുഭവമായി അത്യ മാറി. ഭക്ഷ്യമേളയിൽനിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നു.

പ്ലാസ്റ്റിക് കവറുകളുടെ . ഉപയോഗം സമൂഹത്തിൽ കുറക്കുന്നതിന് ഒരു paper bag unit തന്നെ പ്രവർത്തിച്ചു വന്നിരുന്നു.

വൈവിധ്യമാർന്ന പരിപാടികളോടെ ക്ലബ് പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം

സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. "നമ്മുടെ ചുറ്റുപാട് "എന്നതായിരുന്നു മത്സര വിഷയം.


ബീറ്റ്റൂട്ട് കൃഷി
കാരറ്റ് കൃഷി
പാഷൻഫ്രൂട്ട്

കാർഷിക ക്ലബ്ബ്

തക്കാളികൃഷി
കാബേജ് കൃഷി

ഇന്ത്യ ഒരു കാർഷിക രാജ്യമാണ്. എന്നാൽ പുതുതലമുറയിൽ കൃഷിയോടുള്ള താൽപര്യം വളരെകുറഞ്ഞു വരുന്ന അവസ്ഥയാണിന്ന്. അതിനാൽ കുട്ടികളിൽ കൃഷി താൽപര്യം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളിൽ കൃഷി താല്പര്യം വളർത്തിയെടുക്കാനും കൃഷി ചെയ്യുന്നത് എങ്ങിനെയെന്നും അതിന്റെ വിവിധഘട്ടങ്ങൾ ഏതൊക്കെ, വളങ്ങൾ, കീടനാശിനികളുടെ ഉപയോഗം, ഓരോ കാലഘട്ടത്തിനും യോജിച്ച വിളകൾ ഇവയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾ ഇതുവഴി നേടുന്നു. സ്ക്കൂളുകളിൽ നിന്നും നേടുന്ന അറിവുകൾ വച്ച് കുട്ടികൾ വീടുകളിലും കൃഷി ചെയ്യുന്നു. അങ്ങിനെ നാട്ടിൽ ഒരു കാർഷിക സംസ്കാരം ഉയർന്നു വരുന്നു. കൃഷിയോടു താൽപര്യമുള്ള കുട്ടികളെ എല്ലാ ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത് ഒരു കാർഷിക ക്ലബ്ബ് രൂപീകരിക്കുന്നു. ഒരു അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ എല്ലാവരും കൂടിയിരുന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വീടുകളിൽ കൃഷി ചെയ്യുന്നതിനായി മികച്ച വിത്തുകൾ കുട്ടികൾക്ക് നൽകി വരുന്നു. കൃഷി ചെയ്യാൻ പറ്റിയ സ്ഥലം കണ്ടെത്തി അവ കിളച്ച് കൃഷിക്ക് അനുയോജ്യമാക്കുന്നു. പാകി മുളപ്പിച്ച തൈകൾ വേണ്ട രീതിയിൽ നടുന്നു. പടരുന്നവയ്ക്ക് ആവശ്യമായ പന്തൽ കെട്ടി കൊടുക്കും. എല്ലാം അദ്ധാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾ ആണ് ചെയ്യുന്നത്. നനയും വളം ഇടലും കീടങ്ങളെ നിയന്ത്രിക്കലും എല്ലാം ഓരോ ദിവസവും ഓരോ ഗ്രൂപ്പുകൾ ചെയ്യും. വെണ്ട, പയർ ,വഴുതന, പീച്ചിൽ, ചീര, മരച്ചീനി, എന്നിവയാണ് സാധാരണയായി കൃഷി ചെയ്തു വരുന്നത്. മികച്ച വിളവും എല്ലാവർഷവും ലഭിക്കാറുണ്ട്.

ജൈവകൃഷി




നേർക്കാഴ്ച


ഭാഷാ ക്ലബ്

പുസ്തകപ്പൂക്കളം
അക്ഷരമരം
ബഷീർ അനുസ്മരണം
പാത്തുമ്മയുടെ ആട്



ഭാഷാ ക്ലബ്

ഭാഷയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.

2013 മുതൽ 2015 വരെയുള്ള കാലയളവിൽ തുടർച്ചയായി നാടക്കളരി സംഘടിപ്പിക്കുകയും നാടകത്തിന്‌ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ആ കാലയളവിൽ English Skit competitionലും BRC തലത്തിലും പഞ്ചായത്ത് തലത്തിലും തിരഞ്ഞെടുക്കപ്പെടുകയും ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.

ജൂലൈ- 5 ബഷീർ അനുസ്മരണ ദിനം.

ബഷീർ അനുസ്മരണം

എല്ലാ വർഷവും ജൂലൈ 5ന് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചുവരുന്നു. ബഷീർ കഥാപാരായണം, കഥാപാത്രാവതരണം, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.


നല്ല പാഠം പ്രവർത്തനങ്ങൾ

കോവിഡ് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള മാസ്ക്ക് നിർമ്മാണം സംഘടിപ്പിച്ചു.

തുടർന്ന് രക്ഷിതാക്കൾക്കായി മാജിക് ഓഫ് മൈൻഡ് പവർ എന്ന വിഷയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ . P. R. Reji sir നടത്തിയ ക്ലാസ്സ് വളരെ ശ്രദ്ധേയമായിരുന്നു .

നല്ല പാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ ദിനാചരണങ്ങളും വളരെ മികച്ച രീതിയിൽ നടത്തിപ്പോരുന്നു.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കിയുളള പലവിധ ലേഖനങ്ങൾ കുട്ടികൾ നല്ലപാഠം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്നു. ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് സ്കൂളിൽ പ്രദർശിപ്പിക്കാറുണ്ട്.

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ്-19 മഹാമാരിയെത്തുടർന്ന് ദീർഘനാളത്തെ അവധിക്കുശേഷം അത്യാഹ്ലാദത്തോടെ കുരുന്നുകൾ തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ്-19 മഹാമാരിയെത്തുടർന്ന് നീണ്ടനാളത്തെ അടച്ചിടലിനു ശേഷം 2021 നവംബർ മാസം വീണ്ടും സ്കൂൾ തുറന്നപ്പോൾ

നാൽവർസംഘം തിരികെ സ്കൂളിലേക്ക്



പായസമധുരം നുകർന്ന്