ജി എം എൽ പി എസ് വാവാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഏറ്റവും മികച്ചതും ആധുനികവുമായ ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് .

ആധുനിക അടുക്കളയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ശരീഫ കണ്ണാടിപോയിൽ നിർവ്വഹിക്കുന്നു .


ക്ലാസ് റൂമുകൾ മുഴുവൻ ടൈൽസ് വിരിച്ചുവൃത്തിയാക്കിയിട്ടുണ്ട്.

മുഴുവൻ ക്ലാസ് റൂമുകളും ഡിജിറ്റൽ ആക്കിയിട്ടുണ്ട്.

പ്രോജെക്ടറുകളും ലാപ്ടോപ്പ്കളും ഉപയോഗിച്ച അധ്യയനം സുഗമമാക്കുന്നുണ്ട്.

ബാത്റൂമുകൾ ടൈൽസ് വിരിച്ചതും വൃത്തിയുള്ളതുമാണ്.

അടുക്കള ഏറ്റവും ആധുനികമാണ്

ഡിജിറ്റൽ ക്യാമ്പസ്

പ്രഖ്യാപനം : ശ്രീ കാരാട്ട് റസാക്ക് എം ൽ എ

മുഴുവൻ ക്ലാസ്സ് റൂമുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റൽ ക്യാമ്പസ് പ്രഖ്യാപനം ബഹു: എം എൽ എ  ശ്രീ കാരാട്ട് റസാഖ് നിർവ്വഹിക്കുകയുണ്ടായി

സമ്പൂർണ്ണ  ഹോം  ലൈബ്രറി
സമ്പൂർണ്ണ  ഹോം  ലൈബ്രറി പ്രഖ്യാപനം കോഴിക്കോട് എം പി എം കെ രാഘവൻ നിര്വഹിക്കുകയുണ്ടായി

കൂടാതെ മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിലും ഹോം ലൈബ്രറി ഒരുക്കാൻ സ്ക്കൂൾ മുന്നിട്ടിറങ്ങുകയും ലക്‌ഷ്യം നേടുകയും ചെയ്തു